കൊച്ചി: പുതുവര്‍ഷം പിറന്നതോടെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്കി പാചകവാതക വില വര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടി.
സബ്സിഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപയും നല്‍കണം.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു