Kerala

ചൂളംവിളിക്ക് ശബ്ദംകൂടും; തീവണ്ടി എന്‍ജിനുകളില്‍ ഹോണിന്റെ തീവ്രത കൂട്ടി

കണ്ണൂര്‍: തീവണ്ടിയുടെ ചൂളംവിളിക്ക് ശബ്ദംകൂടും. പുതിയ വൈദ്യുതി, ഡീസല്‍ എന്‍ജിനുകളില്‍ ഹോണിന്റെ ശബ്ദതീവ്രത കൂട്ടി. പഴയ എന്‍ജിനിലെ തീവ്രത 90-95 ഡെസിബെല്‍ ആയിരുന്നു. ഇപ്പോഴത് 115-125 ഡെസിബെല്ലാക്കി.

പുതിയ വൈദ്യുതി എന്‍ജിനുകളായ ഡബ്ല്യു.എ.പി.-നാല്, ഡബ്ല്യു.എ.പി.-ഏഴ്, ഡീസല്‍ എന്‍ജിനായ ഡബ്ല്യു.ഡി.എം.-3 എ, ചരക്കുവണ്ടികളിലെ ഡബ്ല്യു.ഡി.ജി.-3 എന്‍ജിനുകളിലും ഡെസിബെല്‍ കൂടിയ ഹോണ്‍ ഉപയോഗിച്ചുതുടങ്ങി.ഭൂരിഭാഗം വണ്ടികളും ഇപ്പോള്‍ ശബ്ദംകുറഞ്ഞ വൈദ്യുതി എന്‍ജിനിലേക്ക് മാറിയതും റെയില്‍ മുറിച്ചുകടന്നുള്ള അപകടം കൂടിയതുമാണ്‌ ഇതിനുകാരണം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top