പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കാഴ്ചകള്‍ സമ്മാനിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ലോകം 2020 നെ വരവേറ്റു. 2019-ന് വിടനല്‍കി രാത്രിയോളം നീണ്ട ആഘോഷങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തിന് സ്വാഗതമോതിയത്. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലും ന്യൂസിലൻഡിലുമാണ് ലോകത്ത് ആദ്യം പുതുവർഷം പിറന്നത്.
ഇന്നലെയുടെ കളങ്കമെല്ലാം മായ്ക്കുന്ന നാളെകളുടെ തുടക്കത്തിനായി. വിപുലമായ ആഘോഷങ്ങളുടെ രാത്രിയൊരുക്കി കേരളവും പുതുവർഷത്തെ വരവേറ്റു. സംസ്ഥാനത്ത് കൊച്ചിയിലും കോഴിക്കോടും തിരുവന്തപുരത്തും വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി. ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതവും നൃത്തവും കൂടിക്കലര്‍ന്ന പുതുവര്‍ഷാഘോഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പോയവര്‍ഷത്തിന്റെ പ്രതീകമായ പാപ്പാഞ്ഞിക്ക് തീകൊളുത്തി. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. വന്‍സുരക്ഷയും ഒരുക്കിയിരുന്നു.