ഡല്‍ഹി: റെയില്‍വേ അടിസ്ഥാന യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു. നോണ്‍ എസി കിലോമീറ്ററിന് രണ്ട് പൈസയും എസി ക്ലാസിന് കിലോമീറ്ററിന് നാല് പൈസയും കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
എക്സ്പ്രസ്, രാജാധാനി, ശതാബ്ദി ട്രെയിനുകള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും. സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. മോര്‍ഡിനറി നോണ്‍ എസി- സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ച് കൂടും. മെയില്‍-എക്സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ദില്ലി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂടും.
സബര്‍ബന്‍ ട്രെയിന്‍, സീസണ് ടിക്കറ്റുകള്‍ എന്നിവയുടെ നിരക്ക് റെയില്‍വേ കൂട്ടിയിട്ടില്ല.