Breaking News

ഗവർണർ പ്രസംഗിക്കുമ്പോൾ പ്രതിഷേധം; മുദ്രാവാക്യം വിളിയുമായി പ്രതിനിധികൾ

കണ്ണൂർ: ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ വൻ പ്രതിഷേധം.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവർണർ സംസാരിച്ചു കൊണ്ടിരിക്കേയാണ് മുദ്രാവാക്യം വിളിയുമായി പ്രതിനിധികൾ പ്രതിഷേധിച്ചത്. ഗവർണർക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു.കസ്റ്റഡിയിലെടുക്കുന്നത് കെ.കെ.രാഗേഷ് എംപി ഇടപെട്ട് തടഞ്ഞു. പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പ്രസംഗം തുടർന്നു.

പ്രതിഷേധിച്ച 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഗവര്‍ണറോടുള്ള പ്രതിഷേധസൂചകമായി കണ്ണൂര്‍ എം.പി കെ.സുധാകരനും മേയര്‍ സുമ ബാലകൃഷ്ണനും വിട്ടുനില്‍ക്കുകയും ചെയ്തു. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നതിനാലാണ് ബഹിഷ്കരണം .ഗവര്‍ണറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

  പ്രതിഷേധിച്ച 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top