ചെന്നൈ: നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയ നിമിഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. .ക്രിസ്മസ് ആശംസ നേരുന്നതിനായി ചേർത്തുപിടിക്കുമ്പോൾ ചുംബിക്കാനൊരുങ്ങുന്ന നയൻസിന്റെ ചിത്രമാണ് വിഘ്നേശ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
നയന്റെ കൈയിലെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങളും കാണാം. തമിഴ്സിനിമാ സംവിധായകനാണ് വിഘ്നേശ് ശിവൻ. അടുത്തിടെ ഇരുവരും ചേർന്ന് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതുവർഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.