ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ രാജിവെച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ലക്ഷ്മണ് ഗിലുവയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ് ഗിലുവ ചക്രദാര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് സുക്രാം ഒറൗണാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ്, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നു.
ബിജെപി അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവ രാജിവെച്ചു
By
December 26, 2019 10:38 am