നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന് വിവാഹിതനായി. ഇന്ന് വിവാഹിതനാകുകയാണെന്ന വിവരം സിദ്ധാര്‍ഥ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മറാത്തി നടിയും നര്‍ത്തകിയുമായ തന്വി പാലവ് ആണ് വധു. മുംബൈ സ്വദേശിയായ തന്‍വിയുമായി താരം പ്രണയത്തിലായിരുന്നു. തന്‍വിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാര്‍ഥ് വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം അറിയിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് സിദ്ധാര്‍ഥിന് വിവാഹാശംസകളുമായി എത്തിയത്.
”എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാര്‍ട്ണര്‍ ഇന്‍ ക്രൈം” എന്നാണ് സിദ്ധാര്‍ഥ് മേനോന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.