Breaking News

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത സിനിമ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു(72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 130 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന പുരസ്‌ക്കാരം നാല് തവണ നേടി.  ദ്വീപ്, രതിനിർവ്വേദം, ചാമരം, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. വിദ്യാർത്ഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിലെ കഴുത, ആധാരം, സല്ലാപം, കന്മദം, ഗസ്സൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഛായാഗ്രഹകരുടെ സംഘടനയായ ISC യുടെ സ്ഥാപകൻ കൂടിയാണ് രാമചന്ദ്രബാബു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top