ന്യൂഡല്‍ഹി: രാജ്യമാകെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകും. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ പൗരത്വ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.