Kerala

മലപ്പുറം- കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം


മലപ്പുറം: ഞായറാഴ്ച മുസ്ലീം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മലപ്പുറം – കോഴിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് നിന്ന് മഞ്ചേരി – അരീക്കോട് – മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വേങ്ങര – കൂരിയാട് – യൂണിവേഴ്‌സിറ്റി – രാമനാട്ടുകരവഴിയും പോകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top