Business

ജോയ് ആലുക്കാസ് സ്‌നേഹ കൂട്ടായ്മ തൃശൂരില്‍;പ്രളയദുരിതർക്ക് സഹായമേകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി സുനിൽകുമാർ

തൃശൂര്‍: പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ താമസമാക്കിയ കുടുംബങ്ങളുടെ സ്‌നേഹ കൂട്ടായ്മ തൃശൂരില്‍ നടന്നു. തൃശൂരിലെ ബിഷപ്പ് പാലസ് റോഡിലെ ഡിബിസിഎല്‍സി ഹാളില്‍ നടന്ന ചടങ്ങ് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 250 വീടുകളാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ തൃശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പണിതീര്‍ന്ന വീടുകളില്‍ താമസിക്കുന്ന 60 കുടുംബങ്ങളാണ് സ്‌നേഹകൂട്ടായ്മയില്‍ ഒത്തുചേര്‍ന്നത്.

തൃശൂര്‍ മുനിസിപ്പല്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ബ്രോഷര്‍ റിലീസ് ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാദര്‍ വാല്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര മൊമന്റോ വിതരണം ചെയ്തു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് സ്വാഗതവും ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഇഒ ബേബി ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ 
ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്, എംഎല്‍എമാരായ അഡ്വ. സുനില്‍ കുമാര്‍, ബിഡി ദേവസ്യ തുടങ്ങി സാമൂഹിക രാഷ്ട്രീയ  ആദ്ധ്യാത്മിക രംഗങ്ങളിലെ നിരവധി വ്യക്തികള്‍ പങ്കെടുത്തു. 

ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ താമസമാരംഭിച്ചിട്ടുണ്ട്. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ തെക്കന്‍ ജില്ലകളിലെ ഭവനങ്ങളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം, പ്രകൃതി സംരക്ഷണം, ഭിന്ന ശേഷി സംരക്ഷണ പാലിയേറ്റീവ് പരിചരണം തുടങ്ങിയ വിവിധ മേഖലകളില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top