തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റേഡിയോ സംരംഭമായ ‘റേഡിയോ കേരള’ പ്രവര്‍ത്തനമാരംഭിച്ചു.ഉദ്ഘാടന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കു കേരളത്തിന്റെ ഭാഷ, സംസ്കാരം, സാഹിത്യം, സംസ്ഥാനത്ത പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഓണ്‍ലൈന്‍ റേഡിയോ തുടങ്ങിയത്.
മൊബൈലിലോ കമ്പ്യൂട്ടറിലോ radio.kerala.gov.in എന്ന വെബ്സൈറ്റ് തുറന്ന് പരിപാടികള്‍ ശ്രവിക്കാം. തുടക്കത്തില്‍ ദിവസവും 8 മണിക്കൂര്‍ പരിപാടികള്‍ ഉണ്ടാകും. ഇവ രണ്ട തവണ ആവര്‍ത്തിക്കും.
മുന്നോട്ട് ,അംഗന, ഗോത്ര വഴികളിലൂടെ, കാവ്യം സുഗേയം, കിതാബ്, നേരറിവ്, കീഞ്ഞ്പാഞ്ഞ് തുടങ്ങി അന്‍പതിലധികം പരിപാടികളുണ്ടാകും. കവി പ്രഭാവര്‍മ്മ രചിച്ച മുദ്രാഗാനത്തിനു സംഗീത സംവിധയകാന്‍ ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.