Entertainment

മിസ് യൂണിവേഴ്സ് പട്ടം ദക്ഷിണാഫ്രിക്കന്‍ സുന്ദരിക്ക്


മിസ് യൂണിവേഴ്സ് 2019 കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സിക്ക് ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വര്‍തിക സിങ്ങിന് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല. ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്നത്.

പ്യൂര്‍ട്ടോറിക്കോയില്‍ നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്സണ്‍, മെക്സിക്കോയില്‍ നിന്നുള്ള സോഫിയ അരഗാനെ എന്നിവര്‍ രണ്ടും മൂന്നും റണ്ണറപ്പുകളായി. അമേരിക്കയിലെ അറ്റ്ലാന്റയിലെ ടെയ്‌ലര്‍ പെറി സ്റ്റുഡിയോയില്‍ ഞായറാഴ്ചയായിരുന്നു അവസാനഘട്ട മത്സരങ്ങള്‍ നടന്നത്.


വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ആവേശകരമായ മത്സരത്തിനൊടുവില്‍ സോസിബിനി വിജയകിരീടം ചൂടുകയായിരുന്നു. മിസ് യൂണിവേഴ്സ് 2018 ആയി തെരഞ്ഞെടുക്കപ്പെട്ട കട്രിയോണ എലീസ സോസിബിനിയെ കിരീടം അണിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top