കൊച്ചി: കേരള ഇന്‍ഫൊ മീഡിയ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ബ്രോഡ്കാസ്റ്റ് എക്സിബിഷന് (മെഗാ കേബിള്‍ ഫെസ്റ്റ്) കൊച്ചിയില്‍. ഡിസംബര്‍ 19, 20, 21 തീയ്യതികളില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മെഗാ കേബിള്‍ ഫെസ്റ്റ് നടക്കുന്നത്. പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ലോകോത്തര ഡിജിറ്റല്‍ ടെക്നോളജി കമ്പനികളും വിതരണക്കാരും ഫെസ്റ്റില്‍ പങ്കെടുക്കും. മാറുന്ന വിവര വിനിമയ മാധ്യമമേഖലയെ നേരിട്ടറിയാന്‍, മികച്ച മള്‍ട്ടി സര്‍വ്വീസ് പ്രൊവൈഡറാകാന്‍ മെഗാ കേബിള്‍ ഫെസ്റ്റ് അവസരമൊരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086897003