Breaking News

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി; ബിജെപി മുന്നില്‍

കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ 11 കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പത്ത് സീറ്റില്‍ ബിജെപി മുന്നില്‍. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം.

ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. അത്താനി, ചിക്ബല്ലാപൂര്‍, ഗോകക്, ഹിരെകേരൂര്‍, ഹോസകോട്ടെ, ഹുനസുരു, കാഗ്വാഡ്, കെ ആര്‍ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂര്‍, ശിവാജിനഗര്‍, വിജയനഗര, യെല്ലാപൂര്‍, യശ്വന്ത്പൂര്‍ ഇവയാണ് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top