ചൈനയില്‍ ഡോക്ടറെ കാണാനായി കാത്തുനില്‍ക്കവേ ഇരിക്കാനിടം കിട്ടാതെ കുഴഞ്ഞു വീണ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവ് ഇരിപ്പിടമായി. ചുമരില്‍ പിടിച്ചുകൊണ്ട് ഭര്‍ത്താവിന്റെ പുറത്തിരിക്കുന്ന ഗര്‍ഭിണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിക്കഴിഞ്ഞു.
അരമണിക്കൂറോളമാണ് ഗര്‍ഭിണിയായ സ്ത്രീയ്ക്ക് സീറ്റ് ലഭിക്കാതെ നില്‍ക്കേണ്ടി വന്നത്. ചുറ്റുമുണ്ടായിരുന്ന കസേരകളിലിരുന്നവരൊക്കെ ചെറുപ്പക്കാരായിരുന്നു എങ്കിലും ആരും ഇവര്‍ക്ക് ഇരിപ്പിടം നല്‍കിയില്ല. അവരില്‍ പലരും മൊബൈലില്‍ നോക്കിസമയം കളയുകയായിരുന്നു. അരമണിക്കൂറിനുശേഷം കാലുകള്ക്കുഴഞ്ഞു വീഴാന്‍ പോകുന്ന അവസ്ഥയിലായതോടെ ഭര്‍ത്താവ് നിലത്ത് കുനിഞ്ഞിരുന്ന് ഭാര്യയേ തന്റെ പുറത്ത് ഇരുത്തി. എന്നിട്ടും ആരും സ്ഥലം നല്‍കിയില്ല. എന്നാല്‍ ഇരുവരുടെയും ഈ അവസ്ഥ ആരോ ചിത്രീകരിക്കുകയായിരുന്നു.