Entertainment

ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര;ചൂടോടെ നല്‍കുന്നതാണ് ശരിയായ നീതിയെന്ന് നടി

ചെന്നൈ: വെറ്റിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്‍റെ നടപടിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര. ചൂടോടെ നല്‍കുമ്പോള്‍ ആണ് അതൊരു നല്ല നീതിയാവുന്നതെന്നും വെടിവെപ്പിനെ പ്രശംസിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ നയന്‍താര പറയുന്നു.
മാധ്യമങ്ങളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന വ്യക്തിത്വമാണ് നയന്‍താരയുടേത്. താന്‍ അഭിനയിച്ച ബിഗ് ബജറ്റ് സിനിമകളുടെ പോലും പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാത്ത താരം. ഹൈദരാബാദ് വെടിവെപ്പിനെ വാര്‍ത്താക്കുറിപ്പിലൂടെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത് ആരാധകരില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top