Breaking News

യുപിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; ബിഹാറില്‍ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ പീഡനങ്ങളിലും അതിക്രമങ്ങളിലും തലകുനിച്ച് രാജ്യം . ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top