Latest News

പ്രതികളെ വെടിവെച്ചുകൊന്ന പോലീസുകാരെ തോളിലേറ്റി നാട്ടുകാരുടെ ആഹ്‌ളാദപ്രകടനം

ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസുകാര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ ആഹ്‌ളാദപ്രകടനവുമായി നാട്ടുകാര്‍. പ്രതികളെ വെടിവെച്ച് കൊന്ന സ്ഥലത്തെത്തിയ നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തുകയും പോലീസുകാരെ തോളിലേറ്റി സന്തോഷം പ്രകടിപ്പിക്കുകയുംചെയ്തു. ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്‍കുകയും ജയ് വിളിക്കുകയും ചെയ്തു.

 

ക്രൂരമായി ബലാത്സംഗം ചെയ്ത് ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയിലാണ് കാണപ്പെട്ടത്. സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചു തന്നെയാണ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top