ലക്നൗ: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില ഗുരുതരം. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ലക്നൗവില്‍ സിവില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആറരയ്ക്ക് എയര്‍ ആംബുലന്‍സ് പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഉന്നാവോ പെണ്‍കുട്ടിയുടെ നില ഗുരുതരം; ഡല്‍ഹിയിലേക്ക് മാറ്റും
By
December 5, 2019 5:42 pm