Breaking News

ഭീഷണിയുണ്ട്; പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തില്‍: ലൂസി കളപ്പുര

കല്‍പ്പറ്റ: പുസ്തകം പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സി. ലൂസി കളപ്പുര. തനിക്കെതിരായ പ്രതിഷേധങ്ങള്‍ ഭീഷണിയുടെ സ്വരത്തിലാണ്. ഒരു കൂട്ടം ആളുകള്‍ പ്രകടനത്തിനെത്തി. പ്രതിഷേധക്കാര്‍ അസഭ്യം പറഞ്ഞതായും ലൂസി കളപ്പുര പറഞ്ഞു. ആത്മകഥ വിവാദമായതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന എഫ്സിസി മഠത്തിലേക്ക് പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകം വിവാദമായ സാഹചര്യത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ഇതില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തതായാണ് പോലീസ് പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top