വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്റെ ഓഫിസ് ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ ഇംപീച്ച്മെന്റ് റിപോര്‍ട്ട് വൈറ്റ്ഹൗസ് തള്ളി. ഏകപക്ഷീയമായ നടപടിക്രമങ്ങളുടെ അവസാനം പ്രസിഡന്റ് ട്രംപിന്റെ തെറ്റ് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്മാന് ഷിഫും ഡെമോക്രാറ്റുകളും തീര്‍ത്തും പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷാം ആരോപിച്ചു.
ഈ റിപ്പോര്‍ട്ടില്‍ അവരുടെ നിരാശയല്ലാതെ മറ്റൊന്നും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഗ്രിഷാം പറഞ്ഞു.