പിൻസീറ്റ് ഹെൽമെറ്റിനെ പ്രോത്സാഹിപ്പിച്ച് കേരള പൊലീസിന്റെ പോസ്റ്റ്.ഇരുചക്രവാഹനങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഹെൽമെറ്റ് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ അയച്ചു തരൂ,മികച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് എന്ന്പറഞ്ഞുകൊണ്ടാണ് കേരള പോലീസിന്റെ പുതിയ പോസ്റ്റ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.ഇരുചക്രവാഹനത്തിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കികൊണ്ടുള്ള പുതിയ നിയമം ഡിസംബർ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്.
Kerala Police #helmet Challenge
— Kerala Police (@TheKeralaPolice) December 2, 2019
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹെൽമെറ്റ് ധരിച്ചുകൊണ്ട്
ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരൂ..മികച്ച ചിത്രങ്ങൾ ഞങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.
ചിത്രങ്ങൾ, വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക pic.twitter.com/QjqpJc5PJb