മികച്ച ഫുട്ബോള്‍ താരത്തിനുള്ള 2019 ലെ ബാലണ്‍ ഡി ഓര് പുരസ്കാരം ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സിയെ തേടി ബാലണ്‍ ഡി ഓര് പുരസ്കാരം എത്തുന്നത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസ്സി ഇതിനു മുമ്പ് പുരസ്കാരം നേടിയിട്ടുള്ളത്. ആറാം തവണ പുരസ്കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്നിലാക്കുകയും ചെയ്തു. സ്പാനിഷ് ക്ലബ് ബാഴ്സിലോണയെ ലാ ലിഗ ചാംപ്യൻമാരാക്കിയതും അർജന്റീനയെ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിൽ മൂന്നാമത് എത്തിച്ചതുമാണ് താരത്തിന് നേട്ടമായത്. അമേരിക്കയുടെ മേഗന് റപിനോയാണ് മികച്ച വനിതാതാരം.
മെസ്സിക്ക് റെക്കോർഡ്; ആറാം ബാലണ്‍ ഡി ഓര് പുരസ്കാരം സ്വന്തമാക്കി താരം
By
December 3, 2019 10:28 am