മുംബൈ: കാമുകൻ മുഖത്തടിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ കാമുകി മരിച്ചു. മുംബൈ മാൻഖർഡ് റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. സീതാ പ്രധാൻ എന്ന 35 കാരിയാണ് കാമുകൻ രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്.
സീത പ്രധാൻ ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന രാജു നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.