ഡേവിസ് കപ്പ് ടെന്നിസിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം[3-0]. ലിയാൻഡർ പെയ്സ്, ജീവൻ നെഡുഞ്ചെസിയാൻ എന്നിവർ 6-1, 6-3ന് പാകിസ്ഥാൻ കളിക്കാരായ മുഹമ്മദ് ഷോയിബ്, ഹുഫൈസ അബ്ദുൾ റഹ്മാൻ എന്നിവരെ അവസാന മത്സരത്തിൽ പരാജയപ്പെടുത്തുകയായിരുന്നു.
ഈ മത്സരത്തോടെ ഡേവിസ് കപ്പിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ റെക്കോർഡ് ലിയാൻഡർ പെയ്സ് സ്വന്തമാക്കി.പെയ്സിന് ഡബിൾസിൽ ഇത് നാല്പത്തിനാലാം ജയമാണ്. കഴിഞ്ഞ വർഷം ഡേവിസ് കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഡബിൾസ് കളിക്കാരനായി പെയ്സ് മാറിയിരുന്നു.
ഡേവിസ് കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം
By
November 30, 2019 2:11 pm