Latest News

വിദേശ യാത്രക്കിടയില്‍ പ്രധാനമന്ത്രി ആഢംബര ഹോട്ടലുകള്‍ക്ക് പകരം വിശ്രമിക്കുന്നത് വിമാനത്താവളങ്ങളിലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വിദേശ യാത്രക്കിടയില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരികയാണെങ്കില്‍ പ്രധാനമന്ത്രി വിശ്രമത്തിനായി ആഢംബര ഹോട്ടലുകള്‍ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം തുറന്നുപറഞ്ഞത്. വിശ്രമിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും അദ്ദേഹം ആഡംബര ഹോട്ടലുകള്‍ക്ക് പകരം വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന് അധിക ചിലവ് ഉണ്ടാകാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനാണ് നരേന്ദ്രമോദിയെന്നും അമിത്ഷാ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരുടെ കാലത്ത് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വിമാനങ്ങള്‍ സാങ്കേതിക പ്രശ്നങ്ങളുടെ പേരിലോ, ഇന്ധനം നിറയ്ക്കുന്നതിനായോ മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കേണ്ടിവരുമ്പോള്‍ ആഢംബര ഹോട്ടലുകളാണ് താമസത്തിനായി ഉപയോഗിച്ചിരുന്നത്. ഇത് രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തിയിരുന്നെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top