മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കുന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം നേതാവും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് 6.40 ന് ദാദറിലെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ഉദ്ധവിനൊപ്പം മൂന്നു പാര്‍ട്ടികളില്‍ നിന്നും ഒന്നോ രണ്ടോ പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. നിരവധി പ്രമഖരെയാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയ നേതാക്കളെ ഉദ്ദവ് താക്കറെ ഫോണില്‍ വിളിച്ച് ക്ഷണിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ഇന്നലെ തന്നെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. മൂന്ന് പാര്‍ട്ടിയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉദ്ദവിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുക.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
By
November 28, 2019 8:22 am