കൊച്ചി: കനകമല കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദിന് പതിനാല് വര്‍ഷം തടവും പിഴയും. രണ്ടാം പ്രതി സ്വാലിഹിന് പത്ത് വര്‍ഷം തടവും പിഴയും. മൂന്നാം പ്രതി റാഷിദ് അലിക്ക് 7 വര്‍ഷം തടവും പിഴയും. നാലാം പ്രതി എന്‍ കെ റംഷാദിന് മൂന്ന് വര്‍ഷവും പിഴയും. അഞ്ചാം പ്രതി സഫ്വാന് എട്ട് വര്‍ഷം തടവും പിഴയും. എട്ടാം പ്രതി മൊയ്നുദ്ദീന് പാറക്കടവിന് മൂന്ന് വര്‍ഷം തടവ്. ആദ്യ രണ്ട് പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെന്ന് കോടതി അറിയിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)