Latest News

ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 വിക്ഷേപിച്ചു

ബംഗളൂരു: ഭൗമ നിരീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക കാര്‍ട്ടോസാറ്റ് -3 വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചത്‌. പിഎസ് എല്‍ വിയുടെ 49-ാമത് വിക്ഷേപണമാണ് ഇത്. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചു. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ഐ.എസ്.ആര്‍.ഒ.യുടെ നിര്‍ണായക വിക്ഷേപണം കൂടിയാണിത്.



ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. കാര്‍ട്ടോസാറ്റ് 2-നേക്കാള്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ് 3-ക്ക് സാധിക്കും. കാലാവസ്ഥ മാപ്പിങ്, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്താം

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top