Kerala

തൃപ്തി ദേശായിയെന്നല്ല ഒരൊറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: തൃപ്തി ദേശായി ഉള്‍പ്പെടെ ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍. ശബരിമലയില്‍ കയറാന്‍ തയ്യാറായി തൃപ്തി ദേശായി ഉള്‍പ്പെടെ 5 സ്ത്രീകള്‍ കൊച്ചിയില്‍ എത്തുകയും ഇവര്‍ക്കൊപ്പം ചേര്‍ന്ന ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്കു നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമാണെന്നും ബാലന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top