Latest News

ലോകത്തെവിടെയും മലയാളികളുണ്ട്; ജപ്പാനിലെ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി

ടോക്യോ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍, കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകിട്ട് ഒസാക്കയിലെത്തിയ സംഘം മലയാളികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ജപ്പാന്‍ മികച്ച മാതൃകയാണ്. പ്രളയം അടക്കം പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെ ജപ്പാന്‍ മാതൃക പഠിക്കുക കൂടിയാണ് സന്ദര്‍ശന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനിലെ മലയാളികളെ  അഭിസംബോധന ചെയ്ത അദ്ദേഹം ലോകത്തെവിടെയും മലയാളികളുണ്ടാകുമെന്നും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top