കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയാല്‍ എങ്ങനെ ഇരിക്കും എന്ന ചോദ്യത്തിന് ശരിവെയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കല്ല്യാണ വീഡിയോ എടുക്കുന്നതിനിടയില്‍ വധുവിന്റെ തലയില്‍ നിന്നും മുല്ലപ്പൂവ് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു കുരങ്ങന്.
വരനും വധുവും വീഡിയോയ്ക്ക് പോസു ചെയ്യുമ്ബോഴായിരുന്നു കുരങ്ങന് വന്നത്. വധുവിന്റെ തലയിലെ പൂവില്‍ കയറിപ്പിടിച്ച കുരങ്ങന് അതില്‍ നിന്നും കൈ വിട്ടില്ല. വധു അനങ്ങാതെ നിന്നു. കുരങ്ങന് പൂവ് വിടില്ലെന്ന് കണ്ടതോടെ വരന് വധുവിന്റെ തലയിലെ പൂവ് കുരങ്ങന് നല്കി. ഇതോടെ പൂവും വാങ്ങിച്ചെടുത്ത് കുരുങ്ങന് ചാടിപ്പോയി.