ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ വിവാഹം നടത്തി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ .ആസിഡ് ആക്രമണത്തെ അതിജീവിച്ച അനുപമ ,താരം നടത്തുന്ന മീർ ഫൗണ്ടേഷൻ്റെ സഹായത്തോടെയാണ് ജഗദീപുമായി വിവാഹിതയായത് .മീർ ഫൗണ്ടേഷൻ്റെ അന്തേവാസികൂടിയാണ് അനുപമ.
Congratulations and my love to Anupama as she starts on this new journey of life. May it be filled with love light and laughter. U r the man Jagdeep…and may u both have double the reasons to be happy with this union. https://t.co/hANJGRLD8P
— Shah Rukh Khan (@iamsrk) November 20, 2019
ഇരുവരെയും അനുമോദിച്ചുകൊണ്ട് ഷാരൂഖ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു”അനുപമ,ഈ പുതിയ ജീവിതയാത്ര ആരംഭിക്കുമ്പോൾ എൻ്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു .നിങ്ങൾ ഇരുവരുടെയും ജീവിതം സ്നേഹവും,സന്തോഷവും നിറഞ്ഞതാകട്ടെ”.
ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുവാനും ,സ്ത്രീ ശാക്തീകരണത്തിന് മുൻഗണന കൊടുത്തുകൊണ്ടുമാണ് ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത് .