Latest News

വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡനം; വൈദികൻ അറസ്റ്റിൽ

കോയമ്പത്തൂർ: വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച  വൈദികൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഗവ. എയ്ഡഡ് സ്കൂൾ കറസ്പോണ്ടന്‍റായ ഫാ. മരിയ അന്തോണി രാജാണ് (55) അറസ്റ്റിലായത്. മാനേജ്മെന്‍റ് പ്രതിനിധിയെന്ന നിലയില്‍ സ്​കൂളിന്‍റെ ചുമതല നിര്‍വഹിക്കുന്ന ഇയാള്‍ ഒൻപതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച്​ വിദ്യാര്‍ഥിനികളെയാണ്​ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ച്‌​ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കോയമ്പത്തൂർ സെന്‍ട്രല്‍ വുമന്‍സ്​ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്​ അറസ്​റ്റ്​ ചെയ്​ത പ്രതിയെ റിമാന്‍ഡ്​ ചെയ്​തു. മറ്റുകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ഇയാളുടെ ഫോണിൽ നിന്നും നിരവധി അശ്ലീല വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top