കുറ്റിപ്പുറം: റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന് പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന (വല്ലി-23) ആണ് മരിച്ചത്. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു; രണ്ടരവയസുകാരൻ രക്ഷപ്പെട്ടു
By
November 22, 2019 11:54 am