Breaking News

അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിക്ക് വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്. ജസ്റ്റിസ് ഗൊഗോയിയുടെ കാലത്ത് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു. ഭൂരിപക്ഷ വാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അയോധ്യവിധി വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതാണ്. ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കിയെന്ന് കാരാട്ട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പ്പന്നമാണിതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം. ‘സുപ്രീംകോടതിയില്‍ സംഭവിക്കുന്നത് എന്ത്?’ എന്ന തലക്കെട്ടുള്ള ലേഖനത്തിലാണ് സുപ്രീംകോടതി വിമര്‍ശനം. അയോധ്യാ കേസിലെ വിധിന്യായം, ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്, ഇലക്ടറല്‍ ബോണ്ട്, കശ്മീര്‍ വിഷയം തുടങ്ങി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍ഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേയെന്നും കാരാട്ട് ചോദിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top