Latest News

പാപ്പരാസികളെ പേടിച്ച് പുലര്‍ച്ചെയാണ് വിമാനയാത്ര; തുറന്ന് പറഞ്ഞ് താരം

യാരിയാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച താരമാണ് രാകുൽ പ്രീത് സിങ്. വിവിധ ഭാഷകളിലായി 20 ലധികം ചിത്രങ്ങളില്‍ വേഷമിട്ട രാകുല്‍ പാപ്പരാസികളുടെ ഗോസിപ്പ് കോളത്തിൽ പലതവണ ഇടം നേടിയിടുമുണ്ട് . എന്നാലിപ്പോൾ പാപ്പരാസികൾ കാരണം താൻ പുലർച്ചെയാണ് വിമാനയാത്രചെയ്യാറെന്ന് തുറന്നു പറഞ്ഞിരിക്കയാണിവര്‍. തനിക്ക് അധികം പ്രശ്‌നങ്ങൾ താങ്ങാനാവില്ല. സ്‌ക്രിനിൽ കാണുന്ന പോലെയല്ല നമ്മൾ എല്ലായിപ്പോഴും.എയർപോർട്ട് അടക്കമുള്ള സ്ഥലങ്ങളിൽ പോലും സാധാരണ രൂപത്തിലാണ് പോവാറുള്ളത്.

വേഷത്തിന്റെയോ ലുക്കിന്റെയോ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാറില്ല.എന്നാൽ പാപരാസികൾ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കും. ഇവരെ ഭയന്ന് ഞാൻ പുലർച്ചെയാണ് വിമാനയാത്ര ചെയ്യാറെന്നും താരം പറഞ്ഞു. എല്ലായിപ്പോഴും നമ്മൾ സുന്ദരിയായി ഇരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. ജിമ്മിലും യോഗ ക്ലാസിനു പോകുമ്പോഴുമെല്ലാം വിടാതെ പിന്തുടരുകയും ഇറങ്ങി വരുമ്പോൾ ചിത്രങ്ങൾ പകർത്താനായി ഇവർ കാത്തിരിക്കും. രാകുൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top