ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. ശബരിമലയിലെ ഭരണനിര്‍വഹണത്തിന് പ്രത്യേക നിയമം എന്തുകൊണ്ടില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും സുപ്രീംകോടതി അറിയിച്ചു. യുവതികളെ ജീവനക്കാരായി നിയമിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി എതിരായാല്‍ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഇന്ന് തന്നെ മറുപടി വേണമെന്ന് സുപ്രീംകോടതി അറിയിച്ചു. പന്തളം രാജകുടുംബം നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണം: സുപ്രീംകോടതി
By
November 20, 2019 11:41 am