തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഷാഫി പറമ്പിലിന് പരിക്കേറ്റു. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് വീശി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പരിക്കേറ്റ ഷാഫിയെ കൊണ്ടുപോയത് തിരുവനന്തപുരം എആര്‍ ക്യാമ്പിലായിരുന്നു. എംഎല്‍എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക്് മാറ്റി. ചികിത്സ വൈകിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.