വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍. തമന്നയും മലയാളി നടി ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ തമന്നയുടെ ആതീവ ഗ്ലാമര്‍ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് അധികവും ഇവ പ്രചരിക്കപ്പെട്ടത്. ഗാനരംഗത്തിലെ ആ ഗ്ലാമര്‍ വസ്ത്രം ധരിക്കാന്‍ തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് തമന്ന പറയുന്നത്.
ആദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിനാല്‍ ആശങ്കയുണ്ടായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്. നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ ഇതെനിക്ക് ചേരില്ലായിരുന്നു.’ തമന്ന പറഞ്ഞു.