കോഴിക്കോട്: കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കുമെന്നും പബ്ബിന്റെ ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കുവെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോയിട്ടില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. ഇപ്പോള്‍ നിലവിലെ സ്ഥിതി തുടരുമെന്ന് ടിപി രാമകൃഷ്ണന് പറഞ്ഞു.
കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല: മന്ത്രി ടിപി രാമകൃഷ്ണന്
By
November 18, 2019 2:55 pm