കൊച്ചി: കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്. ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം. സിനിമയുടെ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കും. ജിഎസ്ടിയും സര്‍വീസ് ചാര്‍ജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് പ്രകാരം 130 രൂപയായി. സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു .
സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്; തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
By
November 14, 2019 9:23 am