Breaking News

റഫാല്‍ കേസില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജിയില്‍ വിധി പറയുക. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നെന്നുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നുള്ള ആവശ്യം 2018 ഡിസംബര്‍ 14 ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവില്‍ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഹര്‍ജിക്കാരായ യശ്വന്ത് സിന്‍ഹ, അരുണ് ഷൂരി, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് എന്നിവരുമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top