Breaking News

രോഗിയുമായി പോയ ആംബുലന്‍സിനു വഴി കൊടുക്കാതെ ടിപ്പര്‍ലോറിയുടെ അഭ്യാസം/video

ചേര്‍ത്തല: ഗതാഗത നിയമലംഘനങ്ങള്‍ക് കനത്ത പിഴ ഏര്‍പ്പെടുത്തിയിട്ടും അതൊന്നും കൂസാതെ ചിലര്‍ റോഡില്‍ വിലസുന്നു. ഇത്തവണ ഗുരുതരാവസ്ഥയിലുള്ള രോഗിയെയും കൊണ്ട് എറണാകുളത്തേക്കു തിരിച്ച ആംബുലന്‍സിനു മുന്നിലാണ് ടിപ്പര്‍ ലോറി വഴിതടസമായത്. രാവിലെ ചേര്‍ത്തലയിലാണ് മനുഷ്യമനഃസാക്ഷിയില്ലാത്ത സംഭവം നടന്നത്. ആംബുലന്‍സിന്റെ ഹോണ്‍ തുടരെ  കേട്ടിട്ടും ടിപ്പര്‍ലോറി മുന്നില്‍നിന്നും മാറിയില്ല. ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. K L 04 AN 4751 എന്ന ടിപ്പര്‍ ലോറിയാണ് ആംബുലന്‍സിനു മാര്‍ഗ്ഗതടസം സൃഷ്ടിച്ചത്. ലൈഫ് സേവ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്റെ ആംബുലന്‍സിനാണ് തടസം ഉണ്ടാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top