മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ശിവസേന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നും ശിവസേന മുഖ്യപത്രമായ സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതി ഭരണം ഇതിലേക്ക് വഴിതെളിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സാമ്നയില്‍ വിമര്‍ശനം ഉന്നയിക്കുന്നു.
സംസ്ഥാനത്ത് രാഷ്ട്രതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടാനാ വിരുദ്ധവും നീതികരിക്കാനാകാത്തതും വഞ്ചനയാണെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.