Business

കെഎസ്എഫ്ഇയുടെ നവീകരിച്ച മന്ദിരത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തൃശൂര്‍: കെഎസ്എഫ്ഇയുടെ നവീകരിച്ച മന്ദിരത്തിന്റെയും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമേ നന്നാവുകയുള്ളുവെന്ന് വിശ്വസിക്കുന്നവര്‍ കെഎസ്എഫ്ഇയും സഹകരണ സ്ഥാപനങ്ങളും കണ്ടു മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണത്തോടുള്ള മലയാളിയുടെ ഭ്രമം ചിലപ്പോള്‍ ഗുണമാകുന്നുണ്ട്. ആവശ്യം വന്നാല്‍ പണയം വയ്ക്കാന്‍ ഉപകാരപ്പെടും.

3000 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5 വര്‍ഷം കൊണ്ട് ലക്ഷം കോടി വ്യാപാരമുള്ള സ്ഥാപനമായി കെഎസ്എഫ്ഇ മാറുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ഇന്ന് മുതല്‍ പ്രവാസി ചിട്ടിയില്‍ ചേരാം. പൊന്നോണ ചിട്ടി വിജയിക്ക് മന്ത്രി സി . രവീന്ദ്രനാഥ് സമ്മാനം കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top