ശാന്തൻപാറ റിസോർട്ടിൽ കൊല്ലപ്പെട്ട റിജോഷിന്റെ മകളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് വ്യക്തമായി. മുംബൈയിലെ പൻവേലിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അതേ സമയം മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ നില മെച്ചപ്പെട്ടു. ഒന്നാംപ്രതി വസീം, ലിജി എന്നിവരെ ഇന്നലെയാണ് പനവേലിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്.
ലിജിയുടെ മകളുടെ മരണം വിഷം ഉള്ളിൽ ചെന്ന്;കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം
By
November 10, 2019 1:48 pm