ലക്നോ: ഉത്തര്‍പ്രദേശില്‍ 5 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഇതിലൊരാളെ അയോധ്യ കമ്മീഷണറായി നിയമിച്ചു. അടിസ്ഥാനസൗകര്യ-വ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗര്‍വാളിനെയാണ് അയോധ്യയിലെ സ്പെഷല്‍ ഓഫീസറായി നിയമിച്ചത്. ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറി അരവിന്ദ് കുമാര്‍ ഊര്‍ജ വകുപ്പിലെ ചീഫ് സെക്രട്ടറി പദം വഹിക്കും. കുമാറിന് പകരക്കാരനായി എന്‍ആര്‍ഐ ഡിപ്പാര്‍ട്ട്മെന്റിലെ രാജേഷ് കുമാര്‍ സിംഗ് എത്തും. നിലവില്‍ പബ്ലിക് എന്റര്‍പ്രൈസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സെക്രട്ടറിയാണ് രാജേഷ് കുമാര്‍ സിംഗ്. കുമാര്‍ സിംഗിന്റെ പദവയിലേക്ക് ഊര്‍ജവകുപ്പിലെ സെക്രട്ടറി പദം വഹിച്ചിരുന്ന അലോക് കുമാറിനെ നിയമിച്ചു. ആര്‍ഇആര്‍എ സെക്രട്ടറി അബ്ബര്‍ അഹമ്മദിന് നമാമി ഗംഗയുടെയും ഗ്രാമീണ മേഖലയില്‍ ജലവിതരണ വകുപ്പിന്റെയും ചുമതല നല്കി.
യുപിയില്‍ 5 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
By
November 9, 2019 12:03 pm